സത്യത്തിൻ്റെയും സനാധന ധർമ്മത്തിന്റെയും ദിവ്യ സങ്കേതം.
ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും കരുണയും ഉപദേശങ്ങളും ജീവിത വഴിയായി സ്വീകരിച്ച് രൂപം കൊണ്ട ആത്മീയ പ്രസ്ഥാനമാണ് ഹരേ രാമ ശ്രീകൃഷ്ണ ആശ്രമം ട്രസ്റ്റ് സൗത്ത് ഇന്ത്യ.
ആധുനിക ജീവിതത്തിന്റെ തിരക്കിലും, മാനസിക സംഘർഷങ്ങളിലും ആത്മീയ മൂല്യങ്ങൾ നഷ്ടപ്പെടുന്ന ലോകത്ത്, സനാതന ധർമ്മത്തിന്റെ ശാശ്വത സന്ദേശം മനുഷ്യരാശിക്ക് ഒരു ദിവ്യദീപമായാണ് ഹരേ രാമ ശ്രീകൃഷ്ണ ആശ്രമം ട്രസ്റ്റ് സൗത്ത് ഇന്ത്യ നില കൊള്ളുന്നത്.
ഇതൊരു ആരാധനാലയം മാത്രമല്ല; ആത്മാവിന് ശാന്തി ലഭിക്കുന്ന ദിവ്യകേന്ദ്രണ്. ഭക്തിയിലൂടെ മനസ്സ് വിശുദ്ധമാകുകയും,ഭക്തിയിലൂടെ ജീവിത ലക്ഷ്യം നേടുകയും നാമസ്മരണയിലൂടെ ജീവിതം ദൈവികതയിലേക്ക് ഉയർത്തുകയും ചെയ്യുന്ന ആത്മീയ സങ്കേതം.
“ഹരേ രാമ… ശ്രീകൃഷ്ണ…” എന്ന മഹാമന്ത്രധ്വനി ഇവിടെ ഓരോ ഹൃദയത്തിലും ഭക്തിയുടെ പ്രകാശം തെളിയിക്കുന്നു.
സ്നേഹം, കരുണ്യം, ധർമ്മം, ഭക്തിമാർഗ്ഗം, ആത്മജ്ഞാനം എന്നിവയുടെ അടിസ്ഥാനത്തിൽ ആത്മീയബോധമുള്ള ഒരു സമൂഹത്തെ വളർത്തിയെടുക്കുക.
ശ്രീമദ് ഭഗവദ്ഗീത, രാമായണം, ഭാഗവതം, മഹായാഗങ്ങൾ എന്നിവയുടെ ശാശ്വത സന്ദേശങ്ങൾ സമൂഹത്തിലേക്ക് പകർന്നു നൽകിക്കൊണ്ട് മനുഷ്യഹൃദയങ്ങളിൽ സമാധാനവും ദൈവബോധവും സാഹോദര്യവും വളർത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം.
ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ദിവ്യസന്ദേശം സമൂഹത്തിലാകെ പ്രചരിപ്പിക്കുകയും ഭക്തിയുടെയും ധ്യാനത്തിന്റെയും വഴിയിലൂടെ ജനതയെ ആത്മശാന്തിയിലേക്ക് നയിക്കുകയും ചെയ്യുക.
ധ്യാനം, നാമജപം, ഭജന, ആത്മീയ പ്രഭാഷണങ്ങൾ, മഹായാഗങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, കാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിൽ ഊന്നിയുള്ള ആത്മീയ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക.
സനാതന ധർമ്മത്തിന്റെ മൂല്യങ്ങളും ആചാരങ്ങളും സംരക്ഷിക്കുകയും യുവതലമുറയ്ക്ക് ആത്മീയവും ധാർമ്മികവുമായ ജീവിതമൂല്യങ്ങൾ പകർന്നു നൽകുകയും ചെയ്യുന്നു.
സനാതന ധർമ്മത്തിന്റെ ശാശ്വത സത്യങ്ങളും ശ്രീരാമ-ശ്രീകൃഷ്ണ ഭക്തിയുടെ ദിവ്യ സന്ദേശവും ജനഹൃദയങ്ങളിലേക്ക് പകർന്നു നൽകിക്കൊണ്ട് സമൂഹത്തെ ആത്മീയ ഉണർവിലേക്കും ധാർമ്മിക ജീവിതത്തിലേക്കും നയിക്കുന്ന മഹത് വ്യക്തിത്വമാണ് സദ്‌ഗുരു ശ്രീ എടയാടി സ്വാമികൾ.
ആത്മീയ പ്രഭാഷണങ്ങൾ, ധ്യാനസംഗമങ്ങൾ, മഹായാഗങ്ങൾ, നാമസങ്കീർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഭക്തിയിലൂടെ ആത്മശാന്തിയും ധർമ്മത്തിലൂടെ ദൈവിക ജീവിതവും മനുഷ്യർക്ക് പ്രാപ്യമാക്കുക എന്ന ദൗത്യവുമായി സ്വാമിജി പ്രവർത്തിച്ചുവരുന്നു.
ഗൃഹസ്ഥ ജീവിതത്തിലെ ഉത്തരവാദിത്വങ്ങൾ നിറവേറ്റിയ ശേഷം സന്യാസ മാർഗ്ഗം സ്വീകരിച്ച് ഗുരുപരമ്പരയുടെ അനുഗ്രഹത്തോടെ സനാതന ധർമ്മ പ്രചാരണത്തിനും മാനവസേവനത്തിനുമായി ജീവിതം സമർപ്പിച്ച ആത്മീയ ആചാര്യനാണ് എടയാടി സ്വാമികൾ.
ശ്രീ എടയാടി സ്വാമികളുടെ നേതൃത്വത്തിലും ഹരിദ്വാർ ശ്രീ നാഗ ബാവ ശിവാനന്ദ ഗിരിയുടെ സാന്നിധ്യത്തിലും മഹാകാലഭൈരവ യാഗം സംഘടിപ്പിക്കുന്നു.
ഹിമാലയൻ നാഗസന്യാസിമാർ ആചാര്യന്മാരാകുന്ന ഈ പുണ്യയാഗത്തിൽ പങ്കുചേർന്ന് ഭഗവാൻ മഹാദേവന്റെ അനുഗ്രഹം നേടുവാൻ എല്ലാ ഭക്തജനങ്ങൾക്കും സ്വാഗതം.
മാവേലിക്കര, ആലപ്പുഴ, കേരളം
ആഗസ്റ്റ് 23, 24, 25 - 2026