ഭാരതത്തിന്റെ ഐശ്വര്യത്തിനും സനാതന ധർമ്മ വിശ്വാസികളായ എല്ലാ സജ്ജനങ്ങളുടെയും യശസ്സിനും സമ്പൽസമൃദ്ധിക്കും മോക്ഷപ്രാപ്തിക്കുമായി കേരളത്തിൽ സംഘടിപ്പിക്കുന്ന മഹത്തായ ആത്മീയ യജ്ഞം.
സൗത്ത് ഇന്ത്യയിലെ പ്രശസ്ത ആധ്യാത്മീയ കേന്ദ്രമായ ഹരേ രാമ ശ്രീകൃഷ്ണ ആശ്രമം ട്രസ്റ്റിന്റെ മുഖ്യകാര്യദർശി ശ്രീ എടയാടി സ്വാമികൾ മുഖ്യ യാഗാചാര്യനായി, ഹരിദ്വാർ ശ്രീ നാഗ ബാവ ശിവാനന്ദ ഗിരിയുടെ മഹനീയ സാന്നിധ്യത്തിൽ യാഗകർമ്മങ്ങൾ പൂർത്തിയാകുന്നു.
ഹൈന്ദവ വിശ്വാസപ്രകാരം ശ്രീമഹാദേവന്റെ അതിശക്തമായ രൂപമാണ് കാലഭൈരവൻ.
വിനാശകരമായ സകല ശക്തികളെയും നിയന്ത്രിക്കുന്ന അവതാരമായ കാലഭൈരവനെ ഹിന്ദു, ജൈന, ബുദ്ധ പാരമ്പര്യങ്ങളിലും ആരാധിച്ചുവരുന്നു.
കാലഭൈരവ ആരാധനയിലൂടെ ഭക്തർക്ക് ഇഹലോകസുഖവും പരലോകമോക്ഷവും പ്രാപ്യമാകുന്നു.
“ദേവരാജസേവ്യമാനപാവനാംഘ്രിപങ്കജം വ്യാലയജ്ഞസൂത്രമിന്ദുശേഖരം കൃപാകരം” എന്നു തുടങ്ങുന്ന പ്രശസ്തമായ കാലഭൈരവാഷ്ടകത്തിലെ അവസാന ശ്ലോകം:
കാലഭൈരവാഷ്ടകം പഠന്തി യേ മനോഹരം
ജ്ഞാന-മുക്തി-സാധനം വിചിത്ര-പുണ്യ-വർധനം
ശോക-മോഹ-ദൈന്യ-ലോഭ-കോപ-താപ-നാശനം
തേ പ്രയാന്തി കാലഭൈരവാംഘ്രി സന്നിധിം നരാ ധ്രുവം
മഹാകാല ഭൈരവ യാഗത്തിൽ പങ്കെടുക്കുന്നതിലൂടെ 56,008 രുദ്രയാഗങ്ങൾക്കും, 81,000 മഹാമൃത്യുഞ്ജയ ഹോമങ്ങൾക്കും, 81,000 തിലഹോമങ്ങൾക്കും, എണ്ണമറ്റ ബലിതർപ്പണങ്ങൾക്കും തുല്യമായ പുണ്യം ലഭിക്കുന്നു.
കുടുംബത്തിലെ 36 മുൻതലമുറകൾക്ക് മോക്ഷപ്രാപ്തി ലഭിക്കുമെന്നതാണ് ഈ യാഗത്തിന്റെ മറ്റൊരു മഹത്തായ ഫലം.
ശനിയുടെ അധിദേവനായ കാലഭൈരവനെ ആരാധിക്കുന്നതിലൂടെ ഏഴരശ്ശനി, ജന്മശ്ശനി, കണ്ടകശ്ശനി, അഷ്ടമശ്ശനി, പത്തിൽ ശനി തുടങ്ങിയ ശനിദോഷങ്ങളിൽ നിന്ന് മോചനം ലഭിക്കുന്നു.
കൂടാതെ പിതൃദോഷം, പ്രേതഭൂതബാധ, ആഗ്രഹപൂർത്തീകരണ തടസം, ശത്രുദോഷം, ദൃഷ്ടിദോഷം, ആഭിചാരദോഷങ്ങൾ, സന്താനദുഃഖം, മനോദുഃഖം, ധനക്ഷയം, മംഗല്യകർമ്മ തടസം, ദാമ്പത്യകലഹം, സന്താനലാഭമില്ലായ്മ, വിദ്യാതടസ്സം, തൊഴിൽതടസ്സം, രോഗദുരിതങ്ങൾ, അകാലമരണം, അപമൃത്യുഭയം തുടങ്ങിയ ദോഷങ്ങൾ നീങ്ങി ഐശ്വര്യപൂർണ്ണമായ ജീവിതം പ്രാപ്തമാകുന്നു.
കേരള സംസ്ഥാനത്തിൽ ആലപ്പുഴ ജില്ലയിലെ മാവേലിക്കര ളാഹ ജംഗ്ഷനു സമീപമുള്ള സനാതനധർമ്മ പ്രസ്ഥാൻ നഗറിൽ 2026 ആഗസ്ത് 22-ന് രഥയാത്രയോടെ മഹായാഗത്തിന് തുടക്കമാകുന്നു. ആഗസ്ത് 23, 24, 25 തീയതികളിൽ പ്രഭാതം 5 മണി മുതൽ സായാഹ്നം 7 മണിവരെ വിവിധ യാഗകർമ്മങ്ങളും പൂജാവിധികളും നടക്കുകയും, ദീപ ആരതിയോടെ മഹാകാലഭൈരവ യാഗം സമാപിക്കുകയും ചെയ്യുന്നു.
വ്യക്തിക്ക് ₹100
7 അംഗ കുടുംബത്തിന് ₹700
വ്യക്തിക്ക് ₹100
7 അംഗ കുടുംബത്തിന് ₹700
വ്യക്തിക്ക് ₹100
7 അംഗ കുടുംബത്തിന് ₹700
വ്യക്തിക്ക് ₹100
7 അംഗ കുടുംബത്തിന് ₹700
വ്യക്തിക്ക് ₹100
7 അംഗ കുടുംബത്തിന് ₹700
വ്യക്തിക്ക് ₹100
7 അംഗ കുടുംബത്തിന് ₹700
ഹിമാലയൻ അഘോരി നാഗസന്യാസിമാർ ആചാര്യന്മാരാകുന്ന ഈ പുണ്യയാഗത്തിൽ പങ്കുചേർന്ന് ഭഗവാൻ മഹാദേവന്റെ അനുഗ്രഹം നേടുവാൻ ഏവർക്കും സ്വാഗതം.
ഇപ്പോൾ രജിസ്റ്റർ ചെയ്യുക