സദ്‌ഗുരു ശ്രീ എടയാടി സ്വാമികൾ
ആത്മീയ ഗുരു സനാതന ധർമ്മ പ്രചാരകൻ മാനവ സേവകൻ

സദ്‌ഗുരു
ശ്രീ എടയാടി സ്വാമികൾ

സനാതന ധർമ്മത്തിന്റെ ശാശ്വത സത്യങ്ങളും ഭക്തിമാർഗ്ഗത്തിന്റെ ദിവ്യസന്ദേശവും ജനഹൃദയങ്ങളിലേക്ക് പകർന്നു നൽകിക്കൊണ്ട് സമൂഹത്തെ ആത്മീയ ഉണർവിലേക്കും ധാർമ്മിക ജീവിതത്തിലേക്കും നയിക്കുന്ന മഹത് വ്യക്തിത്വം.

ആത്മീയ യാത്രയുടെ തുടക്കം

സനാതന ധർമ്മത്തിന്റെ ശാശ്വത സത്യങ്ങളും ഭക്തിമാർഗ്ഗത്തിന്റെ ദിവ്യസന്ദേശവും ജനഹൃദയങ്ങളിലേക്ക് പകർന്നു നൽകിക്കൊണ്ട്, ആത്മീയ പ്രഭാഷണങ്ങളിലൂടെയും ധ്യാനസംഗമങ്ങളിലൂടെയും മഹായാഗങ്ങളിലൂടെയും സമൂഹത്തെ നന്മയിലേക്ക് നയിക്കുന്ന ധന്യജീവിതമാണ് സദ്‌ഗുരു എടയാടി സ്വാമികളുടേത്. .

ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ഭക്തിമാർഗ്ഗം തൻ്റെ തന്നെ ജീവിതത്തിൽ മാതൃകയാക്കി സ്വാമിജീ, ഭക്തിയിലൂടെ ആത്മശാന്തിയും ധർമ്മത്തിലൂടെ ദൈവികജീവിതവും മനുഷ്യർക്ക് പ്രാപ്യമാക്കുക എന്ന മഹത്തായ ദൗത്യവുമായാണ് കർമ്മപഥത്തിൽ വ്യാപരിക്കുന്നത്.

ബാല്യവും ജീവിതയാത്രയും

കേരളത്തിൽ ആലപ്പുഴ ജില്ലയിലെ കായംകുളം ദേശത്തിനടുത്ത് എരുവ എന്ന കൊച്ചു ഗ്രാമത്തിൽ കണ്ടത്തിൽ കുടുംബത്തിൽ പാറുക്കുട്ടിയമ്മയുടെയും എടയാടി കുടുംബത്തിലെ ബ്രീട്ടീഷ്- ഇന്ത്യൻ ആർമി ഉദ്യേഗസ്ഥനായിരുന്ന കെ. രാഘവ കുറുപ്പിൻ്റെയും, മക്കളിൽ രണ്ടാമത്തെ മകനായി ഉത്രാടം നക്ഷത്രത്തിൽ മകരക്കൂറിൽ ആർ. രാജൻ എടയാടി എന്ന എടയാടി സ്വാമികൾ ഭൂജാതനായി.

കുട്ടിക്കാലം മുതൽക്കേ ആത്മീയ കാര്യങ്ങളിൽ അതീവ താൽപ്പര്യമുള്ളവനായിരുന്നു. എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശ്രീ മഹാവിഷ്ണുഭഗവാൻ്റെ ഭക്തനായിരുന്നു. ഈശ്വരചിന്തയും ജീവകാരുണ്യ മനോഭാവവും ആ ബാലമനസ്സിൽ അന്നേ പ്രകടമായിരുന്നു. .

എടയാടി സ്വാമികൾ

പ്രവാസ ജീവിതം

പ്രാഥമിക പഠനവും ഐ .ടി .ഐയും കഴിഞ്ഞു ജീവിതമാർഗ്ഗം ലക്ഷ്യമാക്കി മരുഭൂമിയിലേക്ക് യാത്രയായ സ്വാമി ജീ നീണ്ട 28 വർഷക്കാലം, സൗദി, ഒമാൻ ,യു എ ഇ എന്നി രാജ്യങ്ങളിൽ പ്രവാസിയായി തുടർന്നു. അപ്പോഴും ഭൗതികസാഹചര്യങ്ങൾക്കൊന്നും സ്വാമിജീയിലെ ആത്മീയചൈതന്യത്തെ കെടുത്താനായില്ല. പ്രവാസിയായിരുന്ന കാലത്തുപോലും തന്റെ അധ്വാനത്തിന്റെ നല്ലൊരു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചുകൊണ്ട് ഒരു യഥാർത്ഥ 'കർമ്മയോഗി'യായി ആധ്യാത്മിക പാദയിലൂടെ ലക്ഷ്യത്തിലേക്ക് യാത്ര തുടർന്നു.

സന്യാസ ദീക്ഷ

പ്രവാസ ജീവിതത്തിനു ശേഷം ലൗകിക ജീവിതത്തിലെ കടമകളെല്ലാം പൂർത്തിയാക്കി, ഗൃഹസ്ഥാശ്രമത്തിന് ശേഷം സ്വാമിജീ പൂർണ്ണമായും ഈശ്വരചിന്തയിലേക്ക് എത്തിച്ചേർന്നു. ഈ ആത്മീയ യാത്രക്കിടയിൽ കണ്ടുമുട്ടിയ "കൈലാസ ആനന്ദ സ്വാമിജീ കളെ ഗുരുവായി കണ്ട് ഗുരുവിനോടൊപ്പം യാത്ര തുടരവേ. ആ ഗുരുവിൽ നിന്ന് സന്ന്യാസ ദീക്ഷ സ്വീകരിച്ച് പൂർവ്വാശ്രമത്തിലെ രാജൻ എടയാടി എന്ന നാമം ഉപേക്ഷിച്ച്'എടയാടി സ്വാമികൾ' എന്ന നാമം സ്വീകരിച്ച് പൂർണ്ണമായും സന്യാസപാദയിലേക്ക് മുഴുവൻ സമയ പ്രചാരകനായി.

ഗുരുസന്ദേശം

“ഭക്തിയെന്നത് കേവലം വഴിപാടുകളല്ല, മറിച്ച് അത് ഹൃദയശുദ്ധിയാണ്. പരസ്പരം സ്നേഹിക്കാനും സഹായിക്കാനും കഴിയുമ്പോഴാണ് ധർമ്മം ജന്മമെടുക്കുന്നത്. നാമജപത്തിലൂടെ മനസ്സിനെ നിർമ്മലമാക്കുക, കർമ്മത്തിലൂടെ സമൂഹത്തെ സേവിക്കുക.”

സനാതന ധർമ്മത്തിന്റെ ദിവ്യപ്രകാശത്തിൽ നമുക്കൊന്നായി മുന്നേറാം

മാനവസ്നേഹവും കാരുണ്യവും ധർമ്മബോധവും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന എടയാടി സ്വാമികളുടെ അനുഗ്രഹത്തോടെ.

ഹരേ രാമാ • ഹരേ കൃഷ്ണാ